ഭാരതീയ റിസർവ്വ് ബാങ്ക്
Name of the teacher ; Aswathy chandran
Department ; Social Science
Class ;10
Duration ; 45 mnt
Unit ; ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
Topic ; ഭാരതീയ റിസർവ് ബാങ്ക്
objective :
- റിസർവ് ബാങ്കിനെ കുറിച്ചുള്ള അറിവ് വിദ്യാർഥികൾക്ക് ലഭിക്കുന്നു.
- റിസർവ് ബാങ്കിൻറെ ധർമ്മങ്ങളെ കുറിച്ച് ബോധവാന്മാർ ആകുന്നു.
Short note ;
- ബാങ്കുകളുടെ ബാങ്കാണ് RBI , അതായത് ഇന്ത്യയുടെ കേന്ദ്ര ബാങ്കാണിത് .
- സ്ഥാപനം 1935-ൽ സ്ഥാപിതമായി
- ആസ്ഥാനം മുംബൈ
- RBI -യുടെ ഗവർണർ ആണ് ശക്തികാന്ത ദാസ്
RBI യുടെ ചിഹ്നം
നോട്ട് അച്ചടിച്ചിറക്കൽ:
- ഇന്ത്യയിൽ ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളും അച്ചടിച്ചിരിക്കുന്നത് ഭാരതീയ റിസർവ് ബാങ്ക് ആണ് .
- ഒരു രൂപയുടെ നോട്ടും അനുബന്ധ നാണയങ്ങളും അച്ചടിച്ചിരിക്കുന്നത് കേന്ദ്രധനകാര്യ വകുപ്പാണ്.
- നോട്ട് അച്ചടിക്കുന്നതിന് നിശ്ചിത മൂല്യം വരുന്ന സ്വർണമോ വിദേശനാണ്യശേഖരമോ കരുതലായി സൂക്ഷിക്കുന്നു.
വായ്പ നിയന്ത്രിക്കൽ :
- ഭാരതീയ റിസർവ് ബാങ്ക് നോട്ട് അച്ചടിച്ച് വിതരണം ചെയ്യുക വഴിയോ വായ്പ വഴിയോ ആണ് ഇന്ത്യയുടെ സാമ്പദ്വ്യവ്യവസ്ഥയിൽ പണലഭ്യത വർദ്ധിക്കുന്നത്.
- വായ്പയുടെ നിയന്ത്രണം റിസർവ് ബാങ്കിൻറെ പ്രധാന ചുമതലയാണ്.
- പലിശ നിരക്കിൽ മാറ്റം വരുത്തിയാണ് ഇത് സാധിക്കുന്നത്.
- പലിശ നിരക്ക് കൂടുമ്പോൾ വായ്പയുടെ അളവ് കുറയുന്നു പലിശനിരക്ക് കുറയുമ്പോൾ വായ്പയുടെ അളവ് കൂടുന്നു.
സർക്കാരിൻറെ ബാങ്ക് :
- കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും അവർക്ക് വായ്പ നൽകുകയും മറ്റു ബാങ്കിംഗ് സേവനങ്ങൾ നൽകുകയും ചെയ്യുന്നു.
- സർക്കാറുകൾകായി ചെയ്യുന്ന സേവനങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് യാതൊരു പ്രതിഫലവും വാങ്ങുന്നില്ല.
VIDEO